Tuesday, 17 March 2009

St Patrick Day








March 17, ഇന്നു st.patrick day -യാണ്. Ireland -ലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷ ദിവസം. ഇന്നു ഇവടെ പൊതു അവധിയാണ്. വര്ണ്ണാഭമായ ഘോഷയാതൃകളാണ് ഇന്നത്തെ പൃധാന അകര്‍ഷന്നും. കത്തോലിക സഭയിലെ ഏറ്റവും പ്രധാനപെട്ട വിശുദ്ധരില്‍ ഒരാളാണ് st Patrick. Ireland -ന്റെ patron saint-കൂടിയാണ് St patrick. നാലാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ബ്രിട്ടന്‍ -നിലാണ് patrick ജനിച്ചത്‌. 16 -അം വയസില്‍ അദേഹത്തെ കൊള്ളക്കാര്‍ അയര്‍ലണ്ട് -ലേക്ക് തട്ടികൊണ്ട്‌ വന്നു എന്നാണ് പറയപ്പെടുന്നത്‌. പിന്നീട് അവരുടെ പിടിയില്‍ നിന്നും രഷപെപട്ട

അദേഹം ഒരു വെളിപാടിനെ തുടര്‍ന്ന് അയര്‍ലണ്ട് -നെ ക്രിസ്തീയ വിശ്വാസത്തിലേക്ക് നയിക്കാന്‍ ഇറങ്ങി പുറപെടുകയയിരുന്നു. അദേഹം പാമ്പുകളെ ശപിച്ച് ഓടിച്ചതുകൊണ്ടാണ് അയര്‍ലണ്ട് - യില്‍ പാമ്പുകള്‍ ഇല്ലാത്തതെന്ന് വിശ്വസിച്ചു പോരുന്നു. എന്തായാലും അയര്‍ലണ്ട് -യില്‍ പാമ്പുകള്‍ ഇല്ല എന്നത് സത്യം. അയര്‍ലണ്ട് യില്‍ ഒരുകാലത്തും പാമ്പുകള്‍ ഉണ്ടായിരുന്നില്ല എന്നതാണ് വസ്തുത .

അയര്‍ലണ്ട് -ന്റെ പൊതു ചിഹ്നമായി കരുതപെടുന്ന "shamrock" ഇല st patrick - മായി ബെന്ദപെടുത്തി പറയാറുണ്ട്. പിതാവ് പുത്രന്‍ പരിശുദ്ധാല്‍മാവ് (holy trinity) എന്ന സങ്കല്പും ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കാന്‍ അദേഹം shamrock ഇല ഉദാഹരണമാക്കി. അയര്‍ലണ്ട് - ന്റെ മാത്രം സ്വെന്ത്മ്മായ സെല്ടിക് കുരിശും (celtic cross) st patrick -ന്റെ സംഭാവനയായി കരുതപെടുന്നു.